Afghan president Ghani fled country with helicopter full of cash
രാജ്യം കത്തിയെരിയുമ്പോള്‍ ഭയന്ന് നാടുവിട്ട പ്രസിഡന്റ് അഷ്റഫ് ഗനിക്കെതിരെ വലിയ പ്രതിഷേധമാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്നത്. കാരണം അഫ്ഗാനില്‍ ജനങ്ങള്‍ നരകിക്കുമ്പോള്‍ ഗനി രാജ്യം വിട്ടത് വലിയ സമ്പത്തും ഒപ്പം കരുതിയാണ്. റഷ്യന്‍ എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 4 കാറുകളില്‍ കൊണ്ടു വന്ന പണവുമായാണ് അഷ്‌റഫ് ഗനി രക്ഷപ്പെട്ടത്. പണം മുഴുവന്‍ ഹെലികോപ്റ്ററില്‍ നിറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനുള്ള സമയം ലഭിക്കാതെ വന്നതോടെ പറ്റാവുന്നത്ര പണം നിറച്ച ശേഷം ബാക്കി പണം റണ്‍വേയില്‍ തന്നെ ഉപേക്ഷിച്ചാണ് രാജ്യം വിട്ടത്. റഷ്യന്‍ നയതന്ത്ര വക്താവ് നികിത ഐഷെന്‍കോ പറയുന്നു