Memories of Deedil Rajeevan, A Malayali who was Trapped in Afghanistan During Evacuation
2012ൽ ആണ് തലശ്ശേരി മാക്കൂൽപീടിക സ്വദേശി ദീദിൽ രാജീവൻ അഫ്ഗാനിസ്ഥാനിലെത്തുന്നത് . യുഎസ് പട്ടാളത്തിന്റെ സഹായത്തിനായി നിയോഗിക്കപ്പെട്ട യുഎസ് കമ്പനിയിലെ ഫുഡ് ക്വാളിറ്റി കൺട്രോളറായായിരുന്നു ജോലി. വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ, പട്ടാളത്തിന്റെ പാചകക്കാർക്കു ൈകമാറും മുൻപു പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയാണു ചുമതല. അഫ് ഗാനിലെ സ്ഥിതി ഗതികൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.