Kazhcha was released on another august 27th. remembers friends of producer Noushad
മട്ടൻ വിഭവങ്ങളിലെ രുചിവൈവിധ്യം നൗഷാദിനു രാഷ്ട്രീയ – ചലച്ചിത്ര മേഖലകളിൽ ധാരാളം സുഹൃത്തുക്കളെ നേടിക്കൊടുത്തു. പ്രമുഖരുടെയെല്ലാം വീടുകളിലെ ചടങ്ങുകളിൽ നൗഷാദ് കാറ്ററിം ഗ് അതിഥികളുടെ വയറും മനസും ഒരുപോലെ നിറച്ചു.കോളജിൽ സീനിയറായി പഠിച്ച സ്നേഹിതൻ ബ്ലെസിക്ക് ഒരു സിനിമ സംവിധാനം ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ പണം മുടക്കാൻ നൗഷാദ് ധൈര്യമായി ഇറങ്ങി.അങ്ങനെ കാഴ്ച എന്ന സിനിമയിലൂടെ പ്രൊഡ്യൂസർ നൗഷാദായി അദ്ദേഹം മലയാള സിനിമാ രം ഗത്തെത്തി.