രാജസ്ഥാൻ പതിവ് തെറ്റിച്ചില്ല, ഗംഭീര തുടക്കത്തിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് തകര്‍ന്നു തരിപ്പണമായി .എവിന്‍ ലൂയിസും യശസ്വി ജൈസ്വാളും നല്‍കിയ മിന്നും തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 149 റണ്‍സാണ് നേടാനായത്. ഒരു ഘട്ടത്തില്‍ 200ന് അടുത്ത് നേടുമെന്നു കരുതിയ റോയല്‍സ് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി തകര്‍ച്ചയിലേക്കു വീഴുകയായിരുന്നു.