നിലമ്പൂർ എം എൽ എ എവിടെ പോയി ? രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

Malayalam Samayam 2021-10-06

Views 1.9K

നിയമസഭയിൽ തുടര്‍ച്ചയായി ഹാജരാകാതിരുന്ന നിലമ്പൂര്‍ എംഎൽഎ പിവി അൻവറിനെതരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം.പതിനഞ്ചാം നിയമസഭയുടെ സമ്മേളനത്തിൽ അഞ്ച് ദിവസം മാത്രമാണ് അൻവര്‍ സഭയിലെത്തിയതെന്നും അൻവര്‍ സഭയിൽ ഹാജരാകാതിരിക്കുന്നതിനു അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നുമാണ് വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് വാർത്തകൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതൊക്കെ കണക്കിലെടുത്താണ് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS