സ്വന്തം സുജാത പ്രേക്ഷകർക്ക് അൽപ്പം വേദന നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു ഒരാഴ്ചയായി. പ്രേക്ഷകരുടെ സ്വന്തം കഥാപാത്രം ജോ കുട്ടൻ എന്ന ആദം കൊലപാതകശ്രമത്തിൽ നിന്നും രക്ഷപെട്ടു വരുന്നതേ ഉള്ളൂ. ജീവൻ തിരിച്ചു പിടിക്കുന്നതിന്റെ ഇടയിലാണ് റൂബി വീണ്ടും വില്ലത്തിയായി എത്തിയതും. എന്നാൽ സുജാതയുടെ പ്രാർത്ഥനയും പരിചരണവും കൊണ്ടുതന്നെ ആദം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഇതായിരുന്നു പ്രേക്ഷകർ കണ്ട കാഴ്ച.