പ്രിയദര്‍ശനെക്കുറിച്ച് വൈറല്‍ കുറിപ്പ്!

Malayalam Samayam 2021-10-26

Views 2K

മലയാളത്തിന്റെ അഭിമാനമായ സംവിധായകനാണ് പ്രിയദര്‍ശന്‍. വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പ്രിയദര്‍ശന്റെ പുതിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായെത്തുന്ന സിനിമ റിലീസിന് മുന്‍പ് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സ്‌പെഷല്‍ ഇഫക്ടിനുമുള്ള പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്. പ്രിയദര്‍ശനും മകന്‍ സിദ്ധാര്‍ത്ഥും ഒന്നിച്ച് പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു. ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനും പുരസ്‌കാരം ലഭിച്ചിരുന്നു. ഒരിടയ്ക്ക് സിനിമയ്ക്കെതിരെ വലിയ രീതീയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയുമായി ആരാധകരെത്തിയിരിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS