കിരീട ഫേവറിറ്റുകളായിട്ടായിരുന്നു ഇന്ത്യ ഈ ടൂര്‍ണമെന്റിനെത്തിയത്. പക്ഷെ ഇപ്പോള്‍ സെമി പോലും കാണാതെ നാണംകെട്ട് മടങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് ഇന്ത്യ. ടീമിന്റെ ഈ ദയനീയ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തും പിഴവ് സംഭവിച്ചുവെന്നതില്‍ സംശയമില്ല. ടീം സെലക്ഷനിലെ ചില പാളിച്ചകള്‍ക്കു വലിയ വിലയാണ് ഇന്ത്യക്കു ഇതിനകം നല്‍കേണ്ടിയിരിക്കുന്നത്.