അടുത്തിടെ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ വിവാദമാക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമായ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ സെൻസറിങുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉള്ള മറുപടി പ്രസ്താവനയിലൂടെ നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്.