ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കൂട്ടി മറ്റൊരു അന്തർവാഹിനികൂടി കമ്മീഷൻ ചെയ്തിരിക്കുകയാണ്, INS Vela എന്ന് പേരിട്ടിരിക്കുന്ന അന്തർവാഹിനിയുടെ കമ്മീഷനിംഗ് ചടങ്ങ് മുംബൈ തുറമുഖത്ത് നടന്നു, സ്‌കോർപീൻ ക്ലാസ്സിൽപ്പെട്ട നാലാമത്തെ അന്തർവാഹിനിയാണ് ഇന്ന് നാവികസേനയുടെ ഭാഗമായിരിക്കുന്നത്, കഴിഞ്ഞ ദിവസമാണ് അതായത് നവംബർ 21ന് INS വിശാഖപട്ടണം കമ്മീഷൻ ചെയ്തത്. INS വിശാഖപട്ടണത്തിനും അന്തര്‍വാഹിനി INS വേലക്കും യുദ്ധരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് നാവികസേന അറിയിച്ചു.