ഐഡിയ സ്റ്റാർ സിംഗറിലൂടെ ഗായകനായി എത്തിയ രഞ്ജിൻ രാജ് ഇന്ന് മലയാളത്തിൽ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ്. ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ" എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ രഞ്ജിൻ സീ കേരളത്തിനായി നിരവധി പരിപാടികൾക്കാണ് ഈണം നൽകിയത്. മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാവലിലും രഞ്ജിൻ ഒരുക്കിയ ഗാനങ്ങളെല്ലാം ഇതിനോടകംതന്നെ ഹിറ്റായികഴിഞ്ഞു. പാട്ടിന്‍റെ വിശേഷങ്ങളുമായി രഞ്ജിൻ രാജ് സമയം മലയാളത്തോടൊപ്പം ചേരുന്നു.