ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സംഭവിക്കുന്നത് എന്ത് ?

Malayalam Samayam 2021-12-15

Views 8

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് സത്യത്തിൽ എന്താണ് ? ക്യാപ്റ്റൻസിയുടെ പേരിൽ വിരാട് കോഹ്‌ലിയും ബി സി സി ഐയും തമ്മിൽ ഇടഞ്ഞതിന് ശേഷം ആകെ കുഴഞ്ഞത് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനമാണ്. കോഹ്ലി നയിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ഇല്ല. രോഹിത് നയിക്കുന്ന ഏകദിന മത്സരങ്ങളിൽ കോഹ്‌ലിയുമില്ല എന്നിങ്ങനെയുള്ള വാർത്തകൾ പ്രചരിക്കുന്നു . കഴിഞ്ഞ ദിവസം ബിസിസിഐ വൃത്തങ്ങൾ കോഹ്ലി അവധി അപേക്ഷ ഒന്നും നൽകിയിട്ടില്ല എന്ന് വ്യകതമാക്കിയത് സമവായ ചർച്ചകളുടെ ശ്രമത്തിൻറെ ഭാഗമായും വിലയിരുത്തപ്പെടുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS