മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 27-ാം ചിത്രവും എംസിയുവിന്‍റെ സ്പൈഡര്‍മാൻ സിരീസിലെ മൂന്നാം ചിത്രവുമായ 'സ്പൈഡര്‍മാന്‍: നോ വേ ഹോ'മിന് ആദ്യ മണിക്കൂറുകളിൽ മികച്ച അഭിപ്രായം. ആരാധകർ പ്രതീക്ഷിച്ചതും പ്രതീക്ഷിക്കാത്തതുമായ പല കാര്യങ്ങളും ചിത്രത്തിലുണ്ട്. പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനില്‍ അമ്പരപ്പിക്കുകയാണ് ചിത്രം. വെറും 24 മണിക്കൂറില്‍ ഇന്ത്യയില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വിറ്റുവെന്നാണ് ലഭ്യമായ കണക്കുകള്‍.