മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആറാട്ട്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപനായി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിനാണ് റിലീസ് ചെയ്യുന്നത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രത്തിൻറെ ട്രെയ്‌ലർ ജോലികൾ പൂർത്തിയായിരിക്കുകയാണ്. എഡിറ്റർ ഷമീർ മുഹമ്മദാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ മോഹൻലാൽ ആരാധകർ വലിയ ആവേശത്തിലാണ്.