നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ പേരെ കുരുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം. കേസില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ദിലീപിനേയും ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, അപ്പു എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ നടി കാവ്യ മാധവനേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വഷണ സംഘം