കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ചർച്ചക്കിടെ ഒരു സ്വാമി നടത്തിയ പരാമർശമാണ് വിവാദ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷോ പകർത്തിയിരുന്ന ക്യാമാറാമാൻ മലപ്പുറം സ്വദേശിയായിരുന്നു. ഇത് അറിയാവുന്ന അവതാരകൻ നേരിട്ട് അദ്ദേഹത്തിനോട് അഭിപ്രായം തേടി. കൂടാതെ താനും മലപ്പുറം സന്ദർശിച്ചിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഇതോടെയാണ് സ്വാമിയുടെ വാദം പൊളിയുന്നത്.