കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസ് തൂക്കി വില്‍ക്കാനിട്ട് ഉടമ. 12 വര്‍ഷം പഴക്കമുള്ള വാഹനത്തിന് കിലോ 45 രൂപയാണ് റോയ് ട്രാവല്‍സ് ഉടമ റോയ്‌സണ്‍ ജോസഫ് വിലയിട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചെങ്കിലും സര്‍ക്കാര്‍ പിന്തുണ ഇല്ലാത്തതിനാല്‍ കടം വീട്ടാന്‍ മറ്റ് വഴികളില്ലെന്ന് റോയ്‌സണ്‍ പറയുന്നു