ഫെബ്രുവരി 23 -ന് പുതിയ ബലേനോ ഹാച്ച്ബാക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. ഇതുവരെ, മാരുതി വാഹനത്തിന്റെ ഒന്നിലധികം ടീസറുകൾ പുറത്തിറക്കിയിട്ടുണ്ട്, 2022 മോഡലിന്റെ പുതിയ പല സവിശേഷതകളും ഇത് സ്ഥിരീകരിച്ചു. ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, സ്മാർട്ടപ്ലേ പ്രോ+ ടെക്ക്, 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 360 ഡിഗ്രി വ്യൂ ക്യാമറ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുകയും ചെയ്യുന്നു.
നേരത്തെ 2022 ബലേനോളുടെ വകഭേദങ്ങൾ തിരിച്ചുള്ള ഫീച്ചറുകളുടെ ലിസ്റ്റ് ചോർന്നിരുന്നു. എന്നാൽ ഇപ്പോൾ നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 2022 മാരുതി ബലേനോയുടെ 3D കോൺഫിഗറേറ്റർ ലൈവായതോടെ, 2022 ബലേനോയുടെ ഔദ്യോഗിക ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും ഇത് വെളിപ്പെടുത്തുകയും ചെയ്യുന്നു.