സ്വപ്ന സുരേഷിന്റെ നിയമനത്തിലൂടെ വിവാദത്തിലായ എച് ആർ ഡി എസ് എന്ന സംഘപരിവാർ അനുകൂല എൻ ജി ഓ യുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ് സി എസ് ടി കമ്മീഷൻ. എൻ ജി ഓ നിർമിച്ചു നൽകിയ വീടുകളുടെ വാസയോഗ്യമാണോ എന്നും ഇതിനായി ഉപയോഗിച്ച ഭൂമി സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് എസ് സി എസ് ടി കംമീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു.