മാര്‍ച്ച് 7 നാണ് യുപിയില്‍ അവസാന ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 9 ജില്ലകളിലായി 54 മണ്ഡലങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ ബി ജെ പി കോട്ടയായ വാരണാസി, മിര്‍സാപൂര്‍, എസ് പിയുടെ കോട്ടയായ അസംഗഡ് എന്നീ മണ്ഡലങ്ങളാണ് ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്നത്. ഇവിടെ എസ് പിയും ബി ജെ പിയും നേര്‍ക്ക് നേര്‍ ആണ് പോരാട്ടം. ചെറു പാര്‍ട്ടികളുടെ സ്വാധീനവും ഈ ഘട്ടത്തില്‍ ഏറെ നിര്‍ണായകമാകും