‘Party could be looking at Congress-mukt Bharat’ says Manish Tewari
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി 23 നേതാക്കളിലൊരാളായ മനീഷ് തിവാരി. കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ക്ക് ആഴത്തിലുള്ള ആശങ്ക തങ്ങള്‍ക്കുണ്ടെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിമത നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്തെന്നും മനീഷ് തിവാരി പറഞ്ഞു. അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും ഏഴ് മുന്‍ കേന്ദ്രമന്ത്രിമാരും മറ്റ് സിറ്റിംഗ്, മുന്‍ എം പിമാരും ഉള്‍പ്പെടെ 18 മുതിര്‍ന്ന നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു