EV6 ഇലക്ട്രിക് കാർ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി എത്തുന്ന ഇവി ക്രോസ്ഓവർ മോഡലിന് 59.95 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് വാഹനം പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇന്ത്യയിലെത്തുന്നതെന്ന് സാരം. കിയ EV6 മിഡ്-സൈസ് ഇലക്ട്രിക് ക്രോസ്ഓവറിന്റെ 100 യൂണിറ്റുകൾ മാത്രമാണ് ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക