Maharashtra's Uddhav Thackeray Govt To Face Floor Test On June 30 | ഏക്‌നാഥ് ഷിന്‍ഡെ ആരംഭിച്ച വിമത നീക്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. ഗവര്‍ണര്‍ ഭഗത്‌സിംഗ് കോഷിയാരിയാണ് നാളെ സഭചേര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രത്യേക സഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണ്ണര്‍ 11 മണിക്ക് സഭ ചേര്‍ന്ന് 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്