Goa Congress MLAs to Jump Ship to BJP? | ഗോവയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി. ഏഴ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭാ സമ്മേളനത്തിന് ഒരു ദിവസം മുമ്പ് ചേര്‍ന്ന യോഗത്തില്‍ നിന്നാണ് പാര്‍ട്ടി എം എല്‍ എമാര്‍ വിട്ടുനിന്നിരിക്കുന്നത്. ഇവരില്‍ പലരും ബി ജെ പിയുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിയമസഭയുടെ രണ്ടാഴ്ചത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണ് എന്ന് വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് പ്രതികരിച്ചു
#GoaAssemblyElection2022 #congress