Paappan Movie Review
ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ പാപ്പന്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ ഹിറ്റായിരുന്നു എന്നത് തന്നെയാണ് പ്രതീക്ഷയേറ്റുന്ന ഘടകം.സലാം കാശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്നു. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്നു തുടങ്ങിയ പ്രത്യേകതകളും ചിത്രത്തിനുണ്ട്