Charles III officially became the Britain's new king, and here is what he said about his mother Queen Elizabeth | ചാള്‍സ് മൂന്നാമനെ ബ്രിട്ടന്റെ പുതിയ രാജാവായി അക്‌സഷന്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു .ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആയിരുന്നു ചടങ്ങുകള്‍. പ്രഖ്യാപന ചടങ്ങ് ചരിത്രത്തില്‍ ആദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതായിരുന്നു അക്‌സഷന്‍ കൗണ്‍സില്‍. ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 'പരമാധികാരത്തിന്റെ കടമകളെയും ഭാരിച്ച ഉത്തരവാദിത്തങ്ങളെയും' കുറിച്ച് തനിക്ക് 'അഗാധമായി' ബോധ്യം ഉണ്ടെന്ന് 73കാരനായ ചാള്‍സ് പുതിയ രാജാവായി ഔദ്യോഗികമായി പ്രതിജ്ഞയെടുക്കവേ പറഞ്ഞു.
#QueenElizabeth #QueenElizabeth2 #PrinceCharles