ഓടിക്കളിച്ച മാൻചുവട്ടിൽ മിൻസയ്ക്ക് കല്ലറ ഒരുങ്ങി | *Kerala

Oneindia Malayalam 2022-09-15

Views 359

Malayali child minsa's demise: minsa rest peacefuly in her homeland where she played two months ago | ഖത്തറില്‍ സ്‌കൂളില്‍ ബസ്സില്‍ മരിച്ച നാലു വയസ്സുകാരി മിന്‍സയ്ക്ക് യാത്രാമൊഴി നല്‍കി നാട്. കോട്ടം ചിങ്ങവനത്തെ വീട്ടിലാണ കുഞ്ഞു മിന്‍സെയ അടക്കിയത്. തന്റെ കണ്‍മുന്നില്‍ തന്നെ മകളുണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹ പ്രകാരമായിരുന്നു വീട്ടുമുറ്റത്ത് തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. കിലുങ്ങുന്ന പാദസരവും അണിഞ്ഞ് ചിങ്ങവനം പന്നിമറ്റത്തെ വീട്ടുമുറ്റത്ത് ഓടിക്കളിച്ചിരുന്ന മകളാണ് ഇന്ന് അതേ മണ്ണില്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാല്‍ ചടങ്ങില്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തിയത് മിന്‍സയുടെ ചേച്ചി മികയുടെ പൊട്ടിക്കരച്ചിലായിരുന്നു. ഒരിക്കലും വേര്‍പിരിയാത്ത ഇവരുടെ സ്‌നേഹമാണ് മിന്‍സയുടെ വിയോഗത്തോടെ ഇല്ലാതായത്.

#Minsa

Share This Video


Download

  
Report form