Producer Siyad Kokar criticized actor Sreenath Bhasi on misbehave against women journalist | ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സിയാദ് കോക്കർ. അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിൽ റിപ്പോർട്ടർ ടി വിയോട് പ്രതികരിക്കുകയായിരുന്നു സിയാദ് കോക്കർ. സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകൾ എടുക്കണമായിരുന്നു എന്ന് സിയാദ് കോക്കർ അഭിപ്രായപ്പെട്ടു. രക്തം പരിശോധിച്ചാലേ എന്തിന്റെ അടിമയാണ് എന്ന് കണ്ടെത്താൻ പറ്റൂ എന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു. എന്നാലേ പലരും ഇതിൽ മര്യാദ പഠിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കാനുള്ള മെറ്റീരിയൽ വേണ്ടേ എന്നും ആ മെറ്റീരിയൽ പൊലീസിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാവേണ്ടത് എന്നും സിയാദ് കോക്കർ പറഞ്ഞു.
#SreenathBhasi #Interview