Indian cricket team gets rousing welcome at Thiruvananthapuram airport | സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. ഗംഭീര സ്വീകരണമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും തലസ്ഥാനത്തു ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയത്. ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ പേര് ആര്‍പ്പുവിളിച്ചാണ് ആരാധകര്‍ ഇന്ത്യന്‍ സംഘത്തെ വരവേറ്റത്.