വാലന്റൈന്‍സ് ദിനം കൗ ഹഗ് ഡേയായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച് മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചിരുന്നു. എന്നാലിപ്പോഴിതാ പശുവിനെ കെട്ടിപ്പിടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ പറ്റി യുവമോര്‍ച്ച നേതാവിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യുവ മോര്‍ച്ച പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്