ബാലസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും പുതിയ കാലത്ത് ആകാശയുദ്ധങ്ങൾക്കും Fighter Jets-കൾക്കുമൊന്നും അത്ര ഭാവിയില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. എന്നാൽ രണ്ടാം ലോകമഹായുദ്ധകാലം തൊട്ടിങ്ങോട്ട് ഫൈറ്റർജെറ്റുകൾ തീതുപ്പാത്ത യുദ്ധമുഖങ്ങളൊന്നും തന്നെ ലോകത്തില്ലെന്നതാണ് യാഥാർഥ്യം. പുതിയ തലമുറ പോർവിമാനങ്ങളും സാങ്കേതികവിദ്യകളും അണിയറയിൽ തയ്യാറായിക്കൊണ്ടുമിരിക്കുന്നു. ഇന്ന് ലോകത്തിൽ ലഭ്യമായിട്ടുളളതിൽ വച്ച് ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെടുന്ന പോർവിമാനങ്ങൾ പരിചയപ്പെടാം.