Bigg Boss fame Basheer Bashi reveals his newborn baby's first photo and name | ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷി മൂന്നാമതും ഒരു കുഞ്ഞിന്റെ പിതാവായിരിക്കുകയാണ്. ജനിച്ചത് ആണ്‍കുട്ടിയാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി. സാധാരണ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവരുടെ കൈയ്യോ കാലോ മാത്രമാണ് പുറംലോകത്തെ കാണിക്കാറുള്ളത്. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ഫോട്ടോയും പേരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമൊക്കെ ബഷീര്‍ പങ്കുവെച്ചിരിക്കുകയാണ്