കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. മാനനഷ്ട കേസില്‍ കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് മുന്‍ എ ഐ സി സി അധ്യക്ഷനെതിരായ നടപടി.
ഇതോടെ വയനാട് ലോക്സഭയ്ക്ക് എംപിയില്ലാതെയായി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
,