ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് ഒരു പരുക്കൻ പ്രദേശമാണ്. നിരവധി ഗർത്തങ്ങളും പാറകളും അസമമായി ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ ഒരു ലാൻഡിങ് പൊസിഷൻ കണ്ടെത്തുക എന്ന് പറയുന്നത് തന്നെ ഏറെ ശ്രമകരമാണ്. സുരക്ഷിതമായി പേടകം ഇറക്കാൻ പാകത്തിന് നിരപ്പായ പ്രദേശം ഇവിടെ നന്നേ കുറവാണ്.