പ്രകടനങ്ങൾ നടത്തുന്നതിന് ഫീസ് ഈടാക്കുമ്പോൾ അപേക്ഷയുമായി വരുന്നയാളെ പൊലീസ് നൽകുന്ന സേവന വിവരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പൊലീസ് നൽകുന്ന സേവനങ്ങളെ കുറിച്ച് വ്യക്തത ഇല്ലെന്നും കോടതി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്