ഇസ്രായേലിൽ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി. 212 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഡൽഹിയിലെത്തിയത്. തെൽഅവീലിൽ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയർ ഇന്ത്യ എ.ഐ140 എന്ന വിമാനം പുരലർച്ചെ 5.56ഓടെയാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതത്. സംഘത്തിൽ ഏഴ് മലയാളികളുണ്ട്. കൂടുതൽ ആളുകളും വിദ്യാർഥികളാണ്.