വീട്ടുകാരുടെ സുരക്ഷക്ക് വേണ്ടി 14 വർഷത്തെ സൈനിക ജോലി രാജിവെക്കേണ്ട അവസ്ഥയിലാണ് കോഴിക്കോട് തിരുവമ്പാടിയിലെ ഒരു സൈനികൻ. തിരുവമ്പാടി പുല്ലൂരാംപാറയിൽ സനു മോൻ എന്ന ഒരു സൈനികനാണ് ഈ ദുരിതം. സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ചെറിയ മഴയിൽ പോലും വീട് വെള്ളത്തിലാകുന്ന സ്ഥിതിയിലാണ്.