കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 17 മണിക്കൂറിലേക്ക്. പ്രതികൾ ഫോൺ ചെയ്ത ചായക്കടയിൽ പരിശോധന നടത്തി പോലീസ്. ഒരു സ്ത്രീയും പുരുഷനും കടയിലെത്തി ഫോൺ ചെയ്തു എന്ന് കടയുടമ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടു ഫോൺകോളുകൾ വന്നു. ആദ്യം 5ലക്ഷവും പിന്നീട് 10 ലക്ഷവും ആവശ്യപ്പെട്ടു.