എന്ത് കൊണ്ട് ഓയൂരിലെ കുട്ടി? ലക്ഷ്യം പണം മാത്രമോ? കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരും അറസ്റ്റിൽ. പണം ലക്ഷ്യമിട്ട് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് മൊഴി നൽകി. ഓയൂരിലെ കുട്ടിയെ മാത്രം തട്ടിക്കൊണ്ടുപോകാൻ മൂന്ന് തവണ ശ്രമം നടത്തി. ഒരു വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ ട്രയൽ കിഡ്നാപ്പിങാണ് നടത്തിയതെന്നും പ്രതികൾ മൊഴി നൽകി.