സിവിലിയൻ കൂട്ടക്കുരുതികൾക്കു പിന്നാലെ കരയുദ്ധം തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ. വ്യാപക ആക്രമണത്തിന്റെ മുന്നൊരുക്കമെന്നോണം ഗസ്സയിൽ ഇൻറർനെറ്റ് സേവനം പൂർണമായും വിഛേദിച്ചു. സമഗ്ര വെടിനിർത്തൽ വേണമെന്ന് ഖത്തറും തുർക്കിയും ആവശ്യപ്പെട്ടു. ജിസിസി നേതൃയോഗം ഇന്ന് ഖത്തറിൽ ചേരും.