ഇടതു ഭരണത്തിൻ കീഴിൽ കുട്ടനാട്ടിലെ നെല്ലറകൾ കർഷകരുടെ കല്ലറകളായി മാറിയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ. മുഖ്യമന്ത്രിയുടെ ക്യാബിനറ്റ് ബസ് കേരളത്തിൽ സഞ്ചരിയ്ക്കുന്നത് പണപിരിവിനാണ്. നെല്ലറായ കുട്ടനാട് മണ്ഡലത്തിൽ ബസ് എത്തുമ്പോൾ ആത്മഹത്യ ചെയ്ത കുട്ടനാട്ടിലെ കർഷകന്റെ കല്ലറയിലേക്ക് ബസ് പോകുമോയെന്നും സി പി ജോൺ ചോദിച്ചു