അപകടത്തിൽ മരിച്ച് അവയവങ്ങൾ ദാനം ചെയ്ത വ്യക്തിയുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിൽ. കൊല്ലം പേരൂർ സ്വദേശി അരുണിന്റെ അവയവങ്ങൾ അഞ്ച് പേർക്കാണ് ദാനം ചെയ്തത്. മൂന്നു വർഷത്തിനിപ്പുറം എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെപകച്ചുനിൽക്കുകയാണ് അരുണിന്റെ ഭാര്യയും മകളും.