റമദാനിൽ ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. ഗസ്സക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനും യുദ്ധത്തിന്‍റെ മാനുഷിക പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിനും ഖത്തര്‍ ഭരണകൂടത്തിന്‍റെ മധ്യസ്ഥത തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി