ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ വെടിയുതിർത്തു. ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ഒരാൾക്ക് പരുക്കേറ്റു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്വദേശികളല്ലാത്തവരെ തിരഞ്ഞുപിടിച്ചുള്ള ഭീകരാക്രമണം എന്ന് സംശയം. പ്രദേശത്ത് ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും വ്യാപക തിരച്ചിൽ ആരംഭിച്ചു