കോഴിക്കോട് താമരശ്ശേരിയിൽ കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം. ഓട്ടോറിക്ഷാ ഡ്രൈവറായ നൗഷാദിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആറ് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ തല്ലി തകർത്തു. ഭീഷണിയുള്ള കാര്യം അറിയിച്ചെങ്കിലും പൊലീസ് ഇടപെട്ടില്ലെന്ന് നൗഷാദ് ആരോപിച്ചു