തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റം.ഇന്നലെ രാത്രി തിരുവനന്തപുരത്താണ് സംഭവം. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്നാണ് മേയറുടെ പരാതി.
ഭർത്താവായ എം എൽ എ സച്ചിൻദേവും ഒപ്പമുണ്ടായിരുന്നു. ഡ്രൈവർ യദു എൽ.എച്ചിനെതിരെ പോലീസ് കേസെടുത്തു. കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് ഡ്രൈവറും പോലീസിന് പരാതി നൽകി
ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.