എറണാകുളം തിരുവാലൂരിൽ 20കാരൻ അഭിജിത് ആത്മഹത്യ ചെയ്തതിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബന്ധുക്കളുടെ ആരോപണം. ബി.ജെ.പി നേതാവ് മർദിച്ചതിന് അഭിജിത് നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും പകരം അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് മർധിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.