Rahul Gandhi submits nomination in Raebareli | മുന്‍ സിറ്റിങ് സീറ്റായ അമേഠിയില്‍ ഒരു അങ്കത്തിന് കൂടിയില്ലായെന്ന നിലപാടാണ് വയനാടിന് പുറമെ റായ്ബറേലിയിലേക്ക് രാഹുല്‍ ഗാന്ധിയെ എത്തിച്ചത്. നേരത്തെ അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ നിന്ന് പ്രിയങ്കയും മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ലഭിച്ച സൂചനകള്‍. എന്നാല്‍, മത്സരരംഗത്തേക്കില്ലായെന്ന നിലപാടില്‍ പ്രിയങ്ക ഉറച്ചു നിന്നതോടെ രാഹുലിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
~HT.24~PR.260~ED.23~