കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ്, വിഴിഞ്ഞം, പൂന്തുറ തീരങ്ങളിൽ തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. തൃശൂർ കൊടുങ്ങല്ലൂരിലും ആലപ്പുഴ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പ്രദേശത്തും കടലാക്രമണമുണ്ടായി.