ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ വിധ സംവിധാനങ്ങളോടെയും തീർഥാടകരുടെ സേവനത്തിനായി ഒരുങ്ങിയതായി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ. ഇന്നു മുതൽ ഹജ്ജിന്റെ തിരക്കിലേക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ നീങ്ങുകയാണ്. തീർഥാടകരുടെ ഏത് സേവനത്തിനും ഹജ്ജ് മിഷൻ കൂടെയുണ്ടാകുമെന്ന് അദ്ദേഹം മദീനയിൽ മീഡിയവണിനോട് പറഞ്ഞു.